Monday, 14 December 2015

കറിയിലകൾക്കൊരു ഗൈഡ്@Keralaponics - Ramabhadran Keralaponics - Picasa Web Albums




കറിയിലകൾക്കൊരു ഗൈഡ്@Keralaponics - Ramabhadran Keralaponics - Picasa Web Albums



കറിയിലകൾക്കൊരു
ഗൈഡ് @Keralaponics
രംഭയില, വള്ളിച്ചീര(ചുവപ്പ്), തഴുതാമ, കറിവേപ്പ്, ചായ മൻസ, ഇലച്ചേമ്പ്‌(ചീരച്ചേമ്പ്‌),
മുരിങ്ങയില,
സൌഹൃദ ചീര(Lettuce
tree),
മധുരച്ചീര, പൊന്നാങ്ങണ്ണി, വയൽച്ചീര (പച്ച തണ്ടുള്ളത്), ആഫ്രിക്കൻ മല്ലി, തങ്കച്ചീര, അഗത്തിച്ചീര, വെള്ലാംകണ്ണി (കൊഴുപ്പ), മണി തക്കാളി,  സെലറി,
വെള്ളാംകണ്ണി, ചുവന്ന ചീര, തകര, പുളിയാറില, അറുഗുള, കോവലില,  മല്ലിയില, മത്തനില, പയറില തുടങ്ങി കേരളത്തിൽ പ്രചാരത്തിലുള്ള
മുപ്പത്തഞ്ചിലധികം കറിയിലകളെ (ഇലക്കറികളെ) പരിചയപ്പെടുത്തുന്ന ഓണ്‍ലൈൻ ഗൈഡാണീ ആൽബം.
ഇവിടെ കൊടുത്തിട്ടുള്ള
ഓരോ ചിത്രങ്ങളോടൊപ്പവും അതിന്റെ പേരും വിവരണവും ബന്ധപ്പെട്ട ബ്ലോഗിലേക്കുള്ള ലിങ്കും
കൊടുത്തിട്ടുണ്ട്.
വിറ്റാമിനുകളുടെയും
ധാതു ലവണങ്ങളുടെയും നിരോക്സീകാരികളുടെയും കലവറയായ ഇലക്കറികൾ വിശിഷ്ടമായ ഔഷധങ്ങൾ കൂടിയാണ്.നമ്മുടെ
ദൈനംദിന ആഹാര ക്രമത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തന്നത് കൊണ്ട് ജീവിത ശൈലീ രോഗങ്ങളെ അകറ്റി
നിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാനും കഴിയും.
 

No comments:

Post a Comment