Sunday, 27 December 2015

നിത്യഹരിത ഇലക്കറികൾ@Keralaponics - Ramabhadran Keralaponics - Picasa Web Albums

നിത്യഹരിത ഇലക്കറികൾ@Keralaponics - Ramabhadran Keralaponics - Picasa Web Albums









നിത്യഹരിത ഇലക്കറികളായ ചായ മൻസ, ചീരച്ചേമ്പ്, സൌഹൃദ ചീര, കറിവേപ്പില,
വയൽച്ചീര, അഗത്തിച്ചീര, തങ്കച്ചീര, മധുരച്ചീര, വളളിച്ചീര, പൊതിന, മുരിങ്ങയില, രംഭയില,
ആഫ്രിക്കൻ മല്ലി തുടങ്ങി ഒരു ഡസ്സനിലധികം ചീരയിനങ്ങളുടെ ചിത്രങ്ങളോടൊപ്പം അവയെപ്പറ്റിയുള്ള
വിശദ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഓണ്‍ ലൈൻ ഗൈഡാണീ ആൽബം. വിഷരഹിത പച്ചക്കറി
കൃഷിയിൽ  മുൻഗണനയർഹിക്കുന്നത്  ഏറ്റവും എളുപ്പത്തിൽ സ്വയം കൃഷി ചെയ്തുണ്ടാക്കാവുന്ന
നിത്യഹരിത ഇലക്കറികളാണ്.



Thursday, 24 December 2015

Keralaponics: Lettuce tree(സൌഹൃദച്ചീര)

Keralaponics: Lettuce tree(സൌഹൃദച്ചീര)









വീട്ടു മുറ്റത്തോ ടെറസ്സിലോ വളർത്താൻ യോജിച്ചൊരു ഇലക്കറിയാണ് സൌഹൃദച്ചീര(Lettuce
tree). സൌഹൃദച്ചീരയെ അലങ്കാര സസ്യമായും ഔഷധ സസ്യമായും കാലിത്തീറ്റയ്ക്ക് വേണ്ടിയും
വളർത്തുന്നുണ്ട്. പോക്ഷക സമൃദ്ധമായ കറിയിലയെന്നതിനുപരി നല്ലൊരു വാതരോഗ സംഹാരി കൂടിയാണീ
മരച്ചീര. ഒരിക്കൽ നട്ടു പിടിപ്പിച്ചാൽ കാലങ്ങളോളം ധാരാളം കറിയിലകൾ തരാൻ കഴിവുള്ളൊരു
നിത്യ ഹരിത സസ്യമാണ് സൌഹൃദച്ചീര. ഈ പോസ്റ്റ്‌ സൌഹൃദച്ചീരയെപ്പറ്റി വിശദമായി ചർച്ച ചെയ്യുന്നു.




Tuesday, 22 December 2015

Keralaponics: Agathi (അഗത്തിച്ചീര)

Keralaponics: Agathi (അഗത്തിച്ചീര)









അഗത്തിച്ചീരക്കറികളിലെ പ്രമുഖൻ
പോക്ഷക സമൃദ്ധമായ
അഗത്തിച്ചീര ഔഷധ ഗുണത്തിലും അഗ്രഗണ്യനാണ്. 60-ലധികം അവശ്യ പോക്ഷക ഘടകങ്ങളടങ്ങിയ അഗത്തി
നല്ലൊരു ഇലക്കറിയെന്നതിനു പുറമേ വിലമതിക്കനാവാത്തൊരു ഔഷധ സസ്യം കൂടിയാണ്. തൈറോയിഡു,
അൾസർ എന്നിവയ്ക്കുള്ള ഫലപ്രദമായ പ്രതിവിധിയാണിത്‌. അഗത്തിച്ചീരയെപ്പറ്റി കേരളാപോണിക്സ്‌
ബ്ലോഗ്‌ പോസ്റ്റ്‌  വിശദീകരിക്കുന്നു.



Thursday, 17 December 2015

ഇലക്കറികൾക്കൊരു വഴികാട്ടി

Popular Indian Sites









കറിയിലകൾക്കൊരു
ഗൈഡ്@Keralaponics- നൊരു അവലോകനം
കേരളത്തിലുപയോഗിച്ചു
വരുന്ന പ്രധാന കറിയിലക ളായ
(ഇലക്കറികൾ) രംഭയില, തഴുതാമ, കറിവേപ്പ്,
ചായ മൻസ, ഇലച്ചേമ്പ്
‌(
ചീരച്ചേമ്പ്),  മുരിങ്ങയില, സൌഹൃദ ചീര(Lettuce tree), വയൽച്ചീര,ആഫ്രിക്കൻ മല്ലി, അഗത്തിച്ചീര, മണി തക്കാളി, ചീര, തങ്കച്ചീര  തുടങ്ങി മുപ്പത്തഞ്ചിലധികം സസ്യങ്ങളെപ്പറ്റി വിശദമായി
പ്രതിപാദിക്കുന്ന
കറിയിലകൾക്കൊരു
ഗൈഡ്@Keralaponics ജൈവ കേരളത്തിനൊരു മുതൽക്കൂട്ടാണെന്ന
കാര്യത്തിൽ സംശയമില്ല..
ചിത്രങ്ങളും
ബ്ലോഗ്‌ പോസ്റ്റുകളും ഉൾപ്പെടുത്തി ഓരോ ഇലക്കറികളെയും കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന
രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.



Monday, 14 December 2015

കറിയിലകൾക്കൊരു ഗൈഡ്@Keralaponics - Ramabhadran Keralaponics - Picasa Web Albums




കറിയിലകൾക്കൊരു ഗൈഡ്@Keralaponics - Ramabhadran Keralaponics - Picasa Web Albums



കറിയിലകൾക്കൊരു
ഗൈഡ് @Keralaponics
രംഭയില, വള്ളിച്ചീര(ചുവപ്പ്), തഴുതാമ, കറിവേപ്പ്, ചായ മൻസ, ഇലച്ചേമ്പ്‌(ചീരച്ചേമ്പ്‌),
മുരിങ്ങയില,
സൌഹൃദ ചീര(Lettuce
tree),
മധുരച്ചീര, പൊന്നാങ്ങണ്ണി, വയൽച്ചീര (പച്ച തണ്ടുള്ളത്), ആഫ്രിക്കൻ മല്ലി, തങ്കച്ചീര, അഗത്തിച്ചീര, വെള്ലാംകണ്ണി (കൊഴുപ്പ), മണി തക്കാളി,  സെലറി,
വെള്ളാംകണ്ണി, ചുവന്ന ചീര, തകര, പുളിയാറില, അറുഗുള, കോവലില,  മല്ലിയില, മത്തനില, പയറില തുടങ്ങി കേരളത്തിൽ പ്രചാരത്തിലുള്ള
മുപ്പത്തഞ്ചിലധികം കറിയിലകളെ (ഇലക്കറികളെ) പരിചയപ്പെടുത്തുന്ന ഓണ്‍ലൈൻ ഗൈഡാണീ ആൽബം.
ഇവിടെ കൊടുത്തിട്ടുള്ള
ഓരോ ചിത്രങ്ങളോടൊപ്പവും അതിന്റെ പേരും വിവരണവും ബന്ധപ്പെട്ട ബ്ലോഗിലേക്കുള്ള ലിങ്കും
കൊടുത്തിട്ടുണ്ട്.
വിറ്റാമിനുകളുടെയും
ധാതു ലവണങ്ങളുടെയും നിരോക്സീകാരികളുടെയും കലവറയായ ഇലക്കറികൾ വിശിഷ്ടമായ ഔഷധങ്ങൾ കൂടിയാണ്.നമ്മുടെ
ദൈനംദിന ആഹാര ക്രമത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തന്നത് കൊണ്ട് ജീവിത ശൈലീ രോഗങ്ങളെ അകറ്റി
നിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാനും കഴിയും.