Wednesday, 20 June 2018

Keralaponics: Mayan Spinach (മായൻചീര)

Keralaponics: Mayan Spinach (മായൻചീര):







ഭാവിയിലെ സൂപ്പർ ഫുഡെന്നു നിസ്സംശയം പറയാവുന്ന നിത്യഹരിത ഇലക്കറിയിനമാണ്
ചായമൻസയെന്ന മായൻചീര. കേരളത്തിലും ത്വരിത വളർച്ച കാണിക്കുന്നയീ മരച്ചീര പോക്ഷക-ഔഷധ
ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും ബഹുദൂരം പിന്നിലാക്കുന്നതാണ്. കേരളത്തിനാദ്യമായി
ചായമൻസയെ പരിചയപ്പെടുത്താൻ ഭാഗ്യം സിദ്ധിച്ച കേരളപോണിക്സ് വീണ്ടും കുറേ ചായമൻസ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ്.
.

Tuesday, 17 April 2018

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...:







അക്വാപോണിക്സ് കർഷകർക്കാവശ്യമായ
വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ അക്വാപോണിക്സിനൊരു
നല്ല വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളപോണിക്സ് ബ്ലോഗിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച
12 ബ്ലോഗ്‌പോസ്റ്റുകൾ ഉൾക്കൊള്ളുന്നയീ പോസ്റ്റ് അക്വാപോണിക്സ് കർഷകർക്കെല്ലാം പ്രയോജനപ്പെടുമെന്ന
പ്രതീക്ഷയോടെ നിങ്ങൾക്ക് മുന്നിലെത്തിക്കുകയാണ്.



Saturday, 14 April 2018

Keralaponics: Keralaponics on Media (കേരളപോണിക്സ് മാധ്യമങ്ങളിൽ)

Keralaponics: Keralaponics on Media (കേരളപോണിക്സ് മാധ്യമങ്ങളിൽ):



കേരളത്തിലെ അക്വാപോണിക്സിന്റെ ഈറ്റില്ലമായ കേരളപോണിക്സ് മാധ്യമങ്ങളുടെ ദൃഷ്ടിയിൽ.



കേരളത്തിൽ ആദ്യമായി 2010- പേരൂർക്കടയിലൊരു അക്വാപോണിക്സ് സംരംഭം സ്ഥാപിച്ചു കൊണ്ടാണ്
കേരളപോണിക്സ് പ്രവർത്തനം ആരംഭിക്കുന്നത്. 2000 ലിറ്റർ ശേഷിയുളള സിമന്റ് ടാങ്കിൽ മത്സ്യംവളർത്തുകയും ടാങ്കിനു മുകളിൽത്തന്നെ ഉറപ്പിച്ച ഗ്രോബെഡ്ഡുകളിൽ അൻപതോളം ചെടികളും വളർത്തുന്നൊരു ചെറിയ അക്വാപോണിക്സ് സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായെത്തിക്കൊണ്ടിരുന്ന സന്ദർശകർക്ക് അക്വാപോണിക്സിനെക്കുറിച്ചൊരു നല്ല ധാരണ ഉണ്ടാക്കാനും സ്വയം ഇത്തരം സംവിധാനങ്ങളുണ്ടാക്കാൻ ധാരാളം ആൾക്കാർക്ക് ധൈര്യം പകർന്നു നൽകാനും കഴിഞ്ഞതാണ് കേരളപോണിക്സിന്റെ പ്രധാനനേട്ടമായി ഞങ്ങൾ കണക്കാക്കുന്നത്.
കേരളപോണിക്സിനെക്കുറിച്ചുള്ള ഒരവലോകനത്തോടൊപ്പം ഞങ്ങളെപ്പറ്റി പ്രമുഖ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും ഉൾക്കൊള്ളുന്ന ബ്ലോഗ് പോസ്റ്റ്.

കൂടുതലറിയാൻ; ഫോൺ: 9387735697.



Wednesday, 11 April 2018

aquaponics-tips: 7 Tips for Aquaponics Growers (അക്വാപോണിക്സ് കർഷകർ...

aquaponics-tips: 7 Tips for Aquaponics Growers (അക്വാപോണിക്സ് കർഷകർ...:







അക്വാപോണിക്സ് കർഷകർക്കായി 7 വിജയമന്ത്രങ്ങൾ@Keralaponics.
അക്വാപോണിക്സ് കർഷകർ നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തിൽ വരുത്തേണ്ടതുമായ ഏഴു വിജയമന്ത്രങ്ങളാണിവിടെ പ്രതിപാദിക്കുന്നത്. അക്വാപോണിക്സ് സംരംഭത്തിന്റെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം എന്നീ രംഗങ്ങളിലെല്ലാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണിവിടെ.  കുറേപ്പേരെങ്കിലും ഇത്തരം അറിവുകൾ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.