Friday, 14 July 2017

Keralaponics: Anabas(അനാബസ്)

Keralaponics: Anabas(അനാബസ്)









ആർക്കും അനായാസം വളർത്താവുന്നൊരു
മത്സ്യമാണ് അനാബസെന്ന കല്ലേമുട്ടി. 6 മാസ്സം കൊണ്ട് 500 ഗ്രാം തൂക്കം വയ്ക്കുമെന്നുള്ളതും,
നിശ്ചിത സ്ഥലത്ത് വളരെക്കൂടുതലെണ്ണം വളർത്താമെന്നുള്ളതും ഏത് പ്രതികൂല സാഹചര്യങ്ങളെയും
അതിജീവിക്കാനുള്ള അപാര കഴിവും അനാബസിന്റെ മാത്രം പ്രത്യേകതകളാണ്. അക്വാപോണിക്സ് കൃഷിക്കാർക്ക്
ഏറ്റവും യോജിച്ച മത്സ്യമെന്ന ഖ്യാതി അനാബസിന്റെ പ്രചാരം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്ന
വസ്തുത നമ്മൾ കാണാതിരുന്നുകൂടാ.
കേരളത്തിൽ സുലഭമായിരുന്ന
നാടൻ മത്സ്യമായ കല്ലേമുട്ടിയുടെ വളർത്തുമത്സ്യമെന്ന രീതിയിലുള്ള തിരിച്ചു വരവിനെ സ്വാഗതം
ചെയ്യാം. കല്ലേമുട്ടിയെന്ന മീനിനെപ്പറ്റി വിശദമായി ചർച്ച ചെയ്യുകയാണ്  അനാബസ് എന്നയീ കേരളപോണിക്സ് ബ്ലോഗ് പോസ്റ്റ്.
 


Sunday, 2 July 2017

Keralaponics: Ferns Terrarium (ഫേൺസ് ടെറേറിയം)

Keralaponics: Ferns Terrarium (ഫേൺസ് ടെറേറിയം)










 







ജീവസ്സുറ്റൊരു ഗൃഹാലങ്കാര സംവിധാനമാണ് ടെറേറിയം. വിവിധ മാതൃകകളിൽ
നിർമ്മിക്കപ്പെടുന്ന കുഞ്ഞൻ ഉദ്യാനങ്ങളിൽ ഇലച്ചെടികൾ തിങ്ങിനിറഞ്ഞു മഴക്കാടുകളെ അനുസ്മരിപ്പിക്കുന്ന
മാതൃകയിലാണ് ഫേൺസ് ടെറേറിയം ഉൾപ്പെടുന്നത്. വീടിനകം
ഹരിതാഭമാക്കുന്നതും ഫേൺസ് (പന്നൽ ച്ചെടികൾ) ഉപയോഗിച്ച് കണ്ണാടിപ്പാത്രങ്ങളിൽ നിർമ്മിക്കുന്നതുമായ കുഞ്ഞൻ ഉദ്യാനമായ ഫേൺസ് ടെറേറിയത്തെ പരിചയപ്പെടുത്തുന്ന കേരളപോണിക്സ് പോസ്റ്റ് പുതിയൊരനുഭവമായിരിക്കും.