Tuesday, 8 November 2016

kerala ponics 'ചായമന്‍സ'യെ പരിചയപ്പെടുത്തിയ കേരള പോണിക്‌സ്

kerala ponics 'ചായമന്‍സ'യെ പരിചയപ്പെടുത്തിയ കേരള പോണിക്‌സ്


കാർഷികരംഗത്തെ നൂതന സാങ്കേതികവിദ്യകൾ സാധാരണക്കാരിലെത്തിക്കുന്നതിലും കറിയിലകൾ പ്രചരിപ്പിക്കുന്നതിലും ജൈവ കൃഷിരീതികൾ പ്രചപ്പിക്കുന്നതിലും അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കി മൂന്നേറുന്ന സന്നദ്ധ പ്രസ്ഥാനമാണ് കേരളപോണിക്സ്. കേരളപോണിക്സിൻറെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ടുള്ള മാതൃഭൂമി ഓൺലൈൻന്യൂസിലെ
" 'ചായമന്സ'യെ പരിചയപ്പെടുത്തിയ  കേരളപോണിക്സ്" എന്ന ഫീച്ചർ കൃഷിയെ സ്നേഹിക്കുന്നവരിലെല്ലാം താല്പര്യമുണർത്തുന്നതാണ്. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, മത്സ്യകൃഷി, എന്നിവയെ പരിചയപ്പെടാനും നിത്യഹരിത പച്ചക്കറിയിനങ്ങളായ ചായ മൻസ, ചീരച്ചേമ്പ്, ആകാശവെള്ളരി, വയൽച്ചീര മുതലായവയുടെ നടീൽ വസ്തുക്കൾ ശേഖരിക്കാനുമായി ധാരാളമാളുകൾ ദിവസ്സവും തിരുവനന്തപുരത്തെ കേരളപോണിക്സിലെത്താറുണ്ട്.

ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697. ഇ-മെയിൽ; keralaponics@gmail.com.

Sunday, 23 October 2016

Keralaponics: Black Beans(ബ്ളാക്ക് ബീൻസ്)

Keralaponics: Black Beans(ബ്ളാക്ക് ബീൻസ്)









ബ്ലാക്ക് ബീൻസ്@Keralaponics
പാവപ്പെട്ടവരുടെ മാംസ്യാഹാരമെന്നറിയപ്പെടുന്ന ബ്ളാക്ക് ബീൻസ് അടുക്കളത്തോട്ടത്തിനൊരലങ്കാരവും നിത്യവും പോക്ഷക സമൃദ്ധമായ  ധാരാളം കായ്കൾ തരുന്നൊരു അത്ഭുത വള്ളിവർഗ്ഗ വിളയാണ്.ബ്ളാക്ക് ബീൻസിൻറെ ഗുണങ്ങളെയും ഉപയോഗങ്ങളെയും പരിചയപ്പെടുത്തുന്നതാണീ കേരളാപോണിക്സ് ബ്ലോഗ് പോസ്റ്റ്.


Saturday, 1 October 2016

Keralaponics: New Generation Fishes (പുതു തലമുറ മത്സ്യങ്ങൾ)

Keralaponics: New Generation Fishes (പുതു തലമുറ മത്സ്യങ്ങൾ)





വിദേശത്തു നിന്നുമെത്തി കേരളത്തിലൊരു നീല വിപ്ലവം സൃഷ്ടിക്കാൻ കളമൊരുക്കുന്ന ആസാം വാള, പാക്കു, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ മത്സ്യയിനങ്ങളെയാണ് പുതു തലമുറ വളർത്തു മത്സ്യങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. പുതു തലമുറ വളർത്തു മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന
കേരളാപോണിക്സ് ബ്ലോഗ് പോസ്റ്റ് വായിക്കാം
.

Saturday, 24 September 2016

Keralaponics: Pangasius(ആസാം വാള)

Keralaponics: Pangasius(ആസാം വാള)









കേരളത്തിലും വളരെ ആദായകരമായി കൃഷിചെയ്തുവരുന്നൊരു വിദേശയിനം വളർത്തുമത്സ്യമാണ് നമ്മുടെ ആറ്റുവാളയോട് വളരെ സാമ്യമുള്ള മലേഷ്യൻ വാളയെന്നും വിളിക്കുന്ന ആസാം വാള. ആഗോളതലത്തിൽ ഭക്ഷ്യാവശ്യത്തിനായി ഏറ്റവും കൂടുതൽ വളർത്തപ്പെടുന്ന മലേഷ്യൻ വാള കേരളീയരുടെയും ഇഷ്ടമത്സ്യയിനമായി മാറിക്കഴിഞ്ഞു. ആസാം വാളയെക്കുറിച്ചു
വിശദീകരിക്കുന്നതാണീ
 കേരളാപോണിക്സ് ബ്ലോഗ്പോസ്റ്റ് .